Today: 17 Apr 2025 GMT   Tell Your Friend
Advertisements
മൈഗ്രേഷന്‍ തട്ടിപ്പ് തടയാന്‍ ജാഗ്രതയോടെ കേരളം
Photo #1 - India - Otta Nottathil - norka_safe_migrati9n_kerala
ഇമിഗ്രേഷന്‍ റെയ്ഡുകള്‍ വ്യാപകമാകുകയാണ് യുഎസും യുകെയും അടക്കമുള്ള രാജ്യങ്ങളില്‍. എന്നാല്‍, ഇവിടങ്ങളിലേക്കെല്ലാം നിയമപരമായ കുടിയേറ്റവും വര്‍ധിക്കുന്നു. ഇതിന്റെ മറപിടിച്ചാണ് അനധികൃത കുടിയേറ്റവും റിക്രൂട്ട്മെന്റ് തട്ടിപ്പുമെല്ലാം പെരുകുന്നത്. ഇങ്ങനെയുള്ള പശ്ചാത്തലത്തില്‍, കേരളത്തിലെ യുവാക്കള്‍ ഇക്കാര്യത്തില്‍ ബോധവത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ഒരു റിക്രൂട്ട്മെന്റ് ഏജന്‍സി യഥാര്‍ഥമാണോ അതോ തട്ടിപ്പുകാരാണോ എന്നു തിരിച്ചറിയാനുള്ള പരിശീലനമാണ് ഇതില്‍ പ്രധാനം. സുരക്ഷിതവും നിയമപരവുമായ കുടിയേറ്റ മാര്‍ഗങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. യുഎസില്‍നിന്ന് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ച സംഭവത്തോടെ രാജ്യത്താകമാനം അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ജാഗ്രത വര്‍ധിച്ചിട്ടുണ്ട്.

വിദേശത്തു ജോലി കിട്ടി പോകുന്നതിനു മുന്‍പ് ഒഫീഷ്യല്‍ ക്ളിയറന്‍സ് വേണമെന്ന നിയമം ഇന്ത്യയിലുള്ളതാണെങ്കിലും തട്ടിപ്പ് മാത്രം കുറയുന്നില്ല. അക്കര കടന്നാല്‍ മെച്ചപ്പെട്ട ജീവിതം കിട്ടുമെന്ന പ്രലോഭനമാണ് പലരെയും റിസ്ക് എടുത്ത് ജീവിതം തന്നെ അപകടത്തിലാക്കാന്‍ പ്രേരിപ്പിക്കുന്നത്.

ലൈസന്‍സുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ ഏതൊക്കെയെന്നു തിരിച്ചറിയാന്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നോര്‍ക്കയാണ് (നോണ്‍~റെസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ്) ബോധവത്കരണ, പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനൊപ്പം, പല രാജ്യങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്റ് ഇപ്പോള്‍ നോര്‍ക്ക വഴി തന്നെ നടത്തുകയും ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം 2250 പേര്‍ക്ക് നോര്‍ക്ക സുരക്ഷിത കുടിയേറ്റ മാര്‍ഗങ്ങളെക്കുറിച്ച് പരിശീലനം നല്‍കി. അതിനു മുന്‍പ് 750~1000 പേര്‍ക്കാണ് പ്രതിവര്‍ഷം പരിശീലനം നല്‍കിവന്നിരുന്നത്.

വിദേശരാജ്യങ്ങളിലേക്ക് നഴ്സുമാരെ അയയ്ക്കുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. അതില്‍ തന്നെ കേരളത്തില്‍ നിന്നുള്ളവര്‍ ഏറെ. 2030 ആകുന്നതോടെ ലോകത്താകമാനം 45 ലക്ഷം നഴ്സുമാരുടെ കുറവ് വരുമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. അതായത്, ആരോഗ്യ മേഖലയില്‍ കുടിയേറ്റം ഇനിയും കൂടുമെന്നര്‍ഥം.

നിലവില്‍ ആറര ലക്ഷത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ വിവിധ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതല്‍ പേരും ഗള്‍ഫ് രാജ്യങ്ങളിലും ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യങ്ങളിലുമാണുള്ളത്. രാജ്യത്താകമാനം നഴ്സിങ് കോഴ്സുകള്‍ക്ക് ഡിമാന്‍ഡും കൂടുകയാണ്.
- dated 15 Mar 2025


Comments:
Keywords: India - Otta Nottathil - norka_safe_migrati9n_kerala India - Otta Nottathil - norka_safe_migrati9n_kerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
advocate_two_kinds_suizide_kottayam
കോട്ടയത്ത് വീണ്ടും ആത്മഹത്യ ; 34 കാരിയായ അഭിഭാഷകയും 5,2 വയസുള്ള പെണ്‍കുരുന്നുകളും മീനച്ചിലാറ്റില്‍ ജീവനൊടുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
india_laser_weapon
ഇന്ത്യന്‍ സൈന്യത്തിനു സ്വന്തമായി അത്യാധുനിക ലേസര്‍ ആയുധം Recent or Hot News
തുടര്‍ന്നു വായിക്കുക
sabarimala_airport_landacquisition
ശബരിമല വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കാന്‍ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
air_kerala_office_inauguration
എയര്‍ കേരള ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച, ആദ്യ വിമാനം ജൂണില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
thahavur_rana_big_terrorist
തഹാവൂര്‍ ഹുസൈന്‍ റാണ ; ഇവനാണ് ആ കൊടും ഭീകരന്‍ ഇവന്‍ ആരാണന്ന് അറിയേണ്ടേ Recent or Hot News
തുടര്‍ന്നു വായിക്കുക
tahawwur_rana_india_nia
തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു, എന്‍ഐഎ അറസ്ററ് രേഖപ്പെടുത്തി
തുടര്‍ന്നു വായിക്കുക
air_india_urinate_pasenger
എയര്‍ ഇന്ത്യ വിമാന യാത്രികന്‍ സഹയാത്രികനു മേല്‍ മൂത്രമൊഴിച്ചെന്നു പരാതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us